കോഹ്‍‍‍ലി പതിനായിരം ക്ലബ്ബിൽ; സച്ചിന്റെ റെക്കോർഡ് മറികടന്നു


വിശാഖപട്ടണം: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്‍‍‍ലിയ്ക്ക് ഏകദിന ക്രിക്കറ്റിൽ പതിനായിരം റൺസ്. വെസ്റ്റ് ഇൻഡീസിന് എതിരായ വിശാഖപട്ടണം ഏകദിന ക്രിക്കറ്റ് മത്സരത്തിലാണ് കോഹ്‍‍‍ലി പതിനായിരം റൺസ് പൂർത്തിയാക്കിയത്.

ഏറ്റവും വേഗത്തിൽ പതിനായിരം റൺസ് തികയ്ക്കുന്ന താരമായി കോഹ്‍‍‍ലി മാറി. 213 ഏകദിന മത്സരങ്ങളിൽ നിന്നും പതിനായിരം റൺസ് പൂർത്തിയാക്കിയ കോഹ്‍‍ലി സച്ചിന്‍ ടെൻഡുൽക്കറിന്‍റെ റെക്കോർ‍‍ഡ് മറികടന്നു. സച്ചിൻ 259 ഏകദിന മത്സരങ്ങളിൽ നിന്നുമാണ് പതിനായിരം ക്ലബ്ബിൽ എത്തിയത്.

രാജ്യാന്തര ക്രിക്കറ്റിൽ പതിനായിരം റൺസ് തികയ്ക്കുന്ന പതിമൂന്നാമത്തെയും ഇന്ത്യയുടെ അഞ്ചാമത്തെയും ബാറ്റ്സ്മാനാണ് കോഹ്‍‍‍ലി.

You might also like

Most Viewed