ഇന്ത്യന്‍ ട്വന്റി-20 ടീം പ്രഖ്യാപിച്ചു; മൂന്ന് മത്സരങ്ങളില്‍ ധോണിക്ക് വിശ്രമം


ഡൽഹിവിന്‍ഡീസിനും ഓസ്‌ട്രേലിയക്കും എതിരായ ട്വന്റി-20 പരമ്പരകള്‍ക്കായുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മൂന്ന് മത്സരങ്ങളില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണിക്ക് വിശ്രമം. വിന്‍ഡീസിനെതിരായുള്ള ട്വന്റി-20 പരമ്പരയില്‍ കോഹ്‌ലിക്കും വിശ്രമം നല്‍കിയിട്ടുണ്ട്. കോഹ്‌ലിയുടെ അസാന്നിധ്യത്തില്‍ വിന്‍ഡീസിനെതിരായ മത്സരം നയിക്കുന്നത് രോഹിത് ശര്‍മയായിരിക്കുമെന്നും ബിസിസിഐ അറിയിച്ചു. ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ വിരാട് കോഹ്‌ലി തിരിച്ചെത്തും.

പരിക്കേറ്റ ഹാര്‍ദിക് പണ്ഡ്യക്ക് വിശ്രമം നല്‍കിയപ്പോള്‍ ശ്രേയസ് അയ്യരെ ടീമില്‍ ഉള്‍പ്പെടുത്തി. ധോണിക്ക് പകരം വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാനായി ഋഷഭ് പന്തിനെയും ദിനേശ് കാര്‍ത്തിക്കിനേയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിരാട് കോഹ്‌ലി തിരിച്ചെത്തുമ്പോള്‍ ഷഹബാദ നദീം പുറത്താകും.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, ദിനേശ് കാര്‍ത്തിക്, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ക്രുനാല്‍ പാണ്ഡ്യ, വാഷിംഗ്ണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഖലീല്‍ അഹമ്മദ്, ഉമേഷ് യാദവ്, ഷഹബാദ് നദീം

You might also like

Most Viewed