ഗൗതം ഗംഭീർ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിച്ചു


ഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിച്ചു. ഇന്ത്യയ്ക്കായി 58 ടെസ്റ്റും 147 ഏകദിനങ്ങളും ഗംഭീർ കളിച്ചിട്ടുണ്ട്. 2016ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ഗംഭീർ അവസാന രാജ്യാന്തര മൽസരം കളിച്ചത്.

ഏകദിന, ട്വന്റി20 ലോകകപ്പുകൾ നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. ടെസ്റ്റിൽ 9 സെഞ്ചുറിയും 22 അർധ സെഞ്ചുറിയും ഉൾപ്പെടെ 4154 റൺസ് നേടിയിട്ടുണ്ട്. 147 ഏകദിന മൽസരങ്ങളിൽനിന്നായി 5238 റൺസും നേടിയിട്ടുണ്ട്. ട്വന്റി20യിൽ 37 രാജ്യാന്തര മൽസരങ്ങളും ഗൗതം ഗംഭീർ കളിച്ചു.

സമൂഹമാധ്യമത്തിലൂടെയാണ് ഗംഭീർ വിരമിക്കുന്ന കാര്യം ആരാധകരെ അറിയിച്ചത്. അടുത്ത വർഷം നടക്കുന്ന ഐപിഎല്ലിലും ഗംഭീർ ഉണ്ടാകില്ല. 2012ലും 2014ലും കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ ഐപിഎൽ‌ കിരീടത്തിലേക്കു നയിക്കാനും ഗംഭീറിനായി.

You might also like

Most Viewed