ലോക ടൂർ ബാഡ്‌മിന്റണിൽ പി.വി സിന്ധുവിന് കിരീടം


ഗ്വാങ്ഷു: ബാഡ്മിന്റൺ വേൾഡ് ടൂർ ഫൈനൽസിന്റെ ഫൈനലിൽ രണ്ടാം സീഡായ ജപ്പാന്റെ നൊസോമി ഒകുഹാരയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച് ഇന്ത്യൻ താരം പി.വി.സിന്ധുവിന് കിരീടം. സീസണിലെ സിന്ധുവിന്റെ ആദ്യ കിരീട നേട്ടമാണ്. നേരത്തെ അഞ്ച് തവണയോളം സിന്ധു ഫൈനലുകളിൽ പരാജയപ്പെട്ടിരുന്നു. എന്നാൽ ടൂർണമെന്റിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് സിന്ധുവിന്റെ കിരീട നേട്ടം. ബാഡ്മിന്റൺ വേൾഡ് ടൂർ കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന ബഹുമതിയും സിന്ധു സ്വന്തമാക്കി. സ്‌കോർ (21−-19, 21−−-17). സെമിയിൽ ജപ്പാൻ താരം തന്നെയായ യമാഗുച്ചിയെ തോൽപ്പിച്ചാണ് ഒകുഹാര ഫൈനലിലെത്തിയത്. ടൂർണമെന്റിൽ നിലവിലെ റണ്ണറപ്പായിരുന്നു സിന്ധു.

You might also like

Most Viewed