പ്രീമിയർ ലീഗിൽ ഇന്ന് ലിവർ‍പൂൾ‍-ആർ‍സനൽ‍ പോരാട്ടം


ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ലിവർ‍പൂൾ‍−ആർ‍സനൽ‍ ക്ലാസിക് പോരാട്ടം. ബഹ്റൈൻ സമയം രാത്രി 8.30 മുതലാണ് മത്സരം. ലീഗിൽ ഒന്നാം സ്ഥാനക്കാരായ ലിവർ‍പൂളും അ‍ഞ്ചാം സ്ഥാനക്കാരായ ആർ‍സനലും ഏറ്റു മുട്ടുന്പോൾ ഒരു തകർപ്പൻ മത്സരം കാണാം എന്ന പ്രതീക്ഷയിലാണ് ആരാധകർ.

28 വർ‍ഷങ്ങൾ‍ ശേഷം ഇംഗ്ലീഷ് പ്രീമിയർ ലീഗ് കിരീടം സ്വപനം കാണുന്ന ലിവർ‍പൂളിന് ഇന്ന് ജയിക്കാനായാൽ രണ്ടാമതുള്ള ടോട്ടൻഹാമുമായുള്ള പോയിന്റ് വ്യത്യാസം ഒന്പതായി വർദ്ധിപ്പിക്കാൻ കഴിയും. നിലവിൽ ലിവർ‍പൂളിന് 51 പോയിന്റും ടോട്ടൻഹാമിന് 45 പോയിന്റുമായണ്. മാഞ്ചസ്റ്റർ സിറ്റി: 44, ചെൽസി: 40, ആർസനൽ: 38, മാഞ്ചസ്റ്റർ യുണൈറ്റഡ്: 32 എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.

ഇന്ന് നടക്കുന്ന മറ്റൊരു മത്സരത്തിൽ ലെയ്റ്റർ സിറ്റി. കാഡിഫ് സിറ്റിയെ നേരിടും.

You might also like

Most Viewed