ലിവർ‍പൂൾ കുതിക്കുന്നു


ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർ‍പൂൾ കുതിക്കുന്നു. ഇന്നലെ നടന്ന ആവേശ പോരാട്ടത്തിൽ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് ആർ‍സണലിനെ ലിവർ‍പൂൾ തകർത്തു.  ജയത്തോടെ 54 പോയിന്റായ ലിവർപൂൾ രണ്ടാം സ്ഥാത്തുള്ളു ടോട്ടൻഹാമുമായുള്ള പോയിന്റ് വ്യത്യാസം ഒന്പതായി വർദ്ധിപ്പിച്ചു. 

11ാം മിനിറ്റിൽ മെയ്ന്റ്ലന്റ് നൈൽസിലൂടെ ആർസണലാണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ  14, 16 മിനിറ്റുകളിൾ ഗോൾ നേടി റോബട്ടോ ഫെർമിനോ ലിവർപൂളിനെ മുന്നിലെത്തിച്ചു. സാദിയോ മാനേ (32), മുഹമ്മദ് സാല (45+2, പെനാൽറ്റി) എന്നിവർ കൂടി വലചലിപ്പിച്ചപ്പോൾ ആദ്യ പകുതിയിൽ തന്നെ ചെൽസി നാല് ഗോളിന് മുന്നിലെത്തി. രണ്ടാം പകുതിയിൽ 65ാം മിനിറ്റിൽ പെനാൽറ്റിയുടെ ഗോൾ നേടിയ റോബട്ടോ ഫെർമിനോ ഹാട്രിക് തികച്ചു.

ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ലെയ്റ്റർ സിറ്റിയെ എതിരില്ലാത്ത ഒരു ഗോളിന് കാഡിഫ് സിറ്റി തോൽപ്പിച്ചു. ഇന്ന് നടക്കുന്ന മത്സരത്തിൽ ചെൽസി ക്രിസ്റ്റൽ പാലസിനേയും മാഞ്ചസ്റ്റർ സിറ്റി സതാപ്ടനേയും മാഞ്ചസ്റ്റർ യുണൈറ്റഡ് ബേൺലിയേയും നേരിടും.

You might also like

Most Viewed