മെൽബൺ ടെസ്റ്റിൽ ഇന്ത്യക്ക് ജയം


മെൽബൺ: മെൽബൺ ബോക്സിംഗ് ഡേ ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്ട്രേലിയ്ക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ ജയം. 137 റൺസിനാണ് ഇന്ത്യ ഓസീസിനെ കെട്ടുകെട്ടിച്ചത്.  ഇന്ത്യയുടെ 150ാം ടെസ്റ്റ് വിജയം കൂടിയാണ് ഇത്. സ്‌കോർ:  ഇന്ത്യ 443/7, 106/8, ആസ്‌ട്രേലിയ: 151, 261

ജയത്തോടെ പരന്പരയിൽ ഇന്ത്യ 2−1ന് മുന്നിലെത്തി. സിഡ്നിയിൽ ജനുവരി മൂന്ന് മുതലാണ് നാലാം ടെസ്റ്റ്. 

ഒാസീസ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 258 എന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിംഗ് പുനരാരംഭിച്ചപ്പോൾ ആദ്യ സെഷൻ മഴമൂലം നഷ്ടമായി. എന്നാൽ കളി ഉച്ചഭക്ഷണത്തിനുശേഷം പുനരാരംഭിച്ചപ്പോൾ 4.3 ഓവറിൽ അവർക്ക് ശേഷിക്കുന്ന വിക്കറ്റുകൾ കൂടി നഷ്ടമായി.

114 പന്തിൽ നിന്ന് 63 റൺസെടുത്ത കമ്മിൻസാണ് ആദ്യം പുറത്തായത്. ബുംറയ്ക്കായിരുന്നു വിക്കറ്റ്. തൊട്ടടുത്ത ഓവറിൽ ഇശാന്ത് ശർമ നഥാൻ ലിയോണിനെയും പുറത്തായി. രണ്ടാം ഇന്നിംഗ്‌സിൽ ബുംറ, രവീന്ദ്ര ജഡേജ എന്നിവർ മൂന്ന് വീതം വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ ഷമി, ഇശാന്ത് ശർ‍മ്മ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

You might also like

Most Viewed