ക്രൈസ്റ്റ്ചർച്ച് ടെസ്റ്റ്: ശ്രീലങ്കയ്ക്ക് കൂറ്റന്‍ തോൽവി; കിവീസിന് പരന്പര


ക്രൈസ്റ്റ്ചർച്ച്: ശ്രീലങ്കയ്‌ക്കെതിരെ ടെസ്റ്റ് പരന്പര ന്യൂസിലൻഡിന്. ക്രൈസ്റ്റ്ചർച്ചിൽ നടന്ന രണ്ടാം ടെസ്റ്റിൽ 423 റൺസിന്റെ കൂറ്റൻ ജയമാണ് കിവീസ് സ്വന്തമാക്കിയത്. 659 റൺസിന്റെ വിജയലക്ഷ്യവുമായി ബാറ്റിംങ്ങിനിറങ്ങിയ ശ്രീലങ്ക 236ന് എല്ലാവരും പുറത്തായി. കിവീസിന് വേണ്ടി നീൽ വാഗ്നർ നാലും ട്രന്റ് ബോൾ‍ട്ട് മൂന്നും വിക്കറ്റ് വീഴ്ത്തി. 67 റൺ നേടിയ കുശാൽ മെൻഡിസാണ് കിവീസിന്റെ ടോപ് സ്‌കോറർ.

നാലാം ദിനം അവസാനിക്കുന്പോൾ ലങ്ക ആറിന് 231 എന്ന നിലയിലായിരുന്നു. ശേഷിക്കുന്ന വിക്കറ്റുകൾ അഞ്ച് റൺസിനിടെ നഷ്ടമാവുകയായിരുന്നു. പരിക്കേറ്റ് പുറത്തായ ഏയ്ഞ്ചലോ മാത്യൂസ് പിന്നീട് ബാറ്റിംങ്ങിനെത്തിയതുമില്ല. മെൻഡിസിന് പുറമെ ദിനേശ് ചാണ്ധിമൽ (56) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 

നേരത്തെ, ടോം ലാഥം (176), ഹെന്റി നിക്കോളാസ് (162), ഗ്രാൻഡ്ഹോം (71), ജീത് റാവൽ (74) എന്നിവരുടെ ഇന്നിംങ്സാണ് ന്യൂസിലൻഡിന് കൂറ്റൻ ലീഡ് സമ്മാനിച്ചത്.

You might also like

Most Viewed