സച്ചിന്റെ പരിശീലകൻ രമാകാന്ത് അചരേക്കർ അന്തരിച്ചു


മുംബൈ : ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കറുടെ പരിശീലകൻ രമാകാന്ത് അചരേക്കർ (87) അന്തരിച്ചു. മുംബൈ ദാദറിലെ ശിവാജി പാർക്കിലെ കാമാത്ത് മെമ്മോറിയൽ ക്രിക്കറ്റ് ക്ലബിന്റെ സ്ഥാപകനാണ്.

കാമാത്ത് മെമ്മോറിയൽ ക്രിക്കറ്റ് ക്ലബിൽ വെച്ചാണ് സച്ചിൻ തെണ്ടുൽക്കർ, വിനോദ് കാംബ്ലി, അജിത് അഗാർക്കർ, ചന്ദ്രകാന്ത് പാട്ടിൽ, പ്രവീൺ ആംറെ എന്നിവർക്ക് അദ്ദേഹം പരിശീലനം നൽകിയത്. രാജ്യം പത്മശ്രീയും ദ്രോണാചാര്യ പുരസ്കാരങ്ങളും നൽകി ആദരിച്ചിട്ടുണ്ട്.

You might also like

Most Viewed