സിഡ്‌നി ടെസ്റ്റ്: ഓസീസിന് ഫോളോഓൺ


സിഡ്നി: ഇന്ത്യക്കെതിരെ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് ഫോളോഓൺ‍. ഇന്ത്യയുടെ 622നെതിരെ ആദ്യ ഇന്നിങ്‌സിൽ ഓസീസ് 300ന് പുറത്താവുകയായിരുന്നു. 322 റൺസിന്റെ കൂറ്റൻ ലീഡാണ് ഇന്ത്യ നേടിയത്. ഒരു സെഷനും ഒരു ദിവസവും ശേഷിക്കെ ഇന്ത്യ അനായാസം വിജയം സ്വന്തമാക്കുമെന്നാണ് വിലയിരുത്തൽ‍. അഞ്ച് വിക്കറ്റ് നേടിയ കുൽ‍ദീപ് യാദവ് രണ്ട് വീതം വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി എന്നിവരാണ് ഓസീസിനെ ഫോളോഓണിലേക്ക് തള്ളിവിട്ടത്. 79 റൺ‍സ് നേടിയ മാർകസ് ഹാരിസാ (79)ണ് ഓസീസിന്റെ ടോപ് സ്‌കോറർ‍. മർനസ് ലബുഷാഗ്നെ (38), പീറ്റർ ഹാൻഡ്‌സ്‌കോംപ് (37) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ ഏഴിന് 622 എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. ചേതേശ്വർ പൂജാര (193), ഋഷഭ് പന്ത് (159) എന്നിവരുടെ സെഞ്ചുറികളാണ് ഇന്ത്യക്ക് കൂറ്റൻ‍ സ്‌കോർ സമ്മാനിച്ചത്.  

You might also like

Most Viewed