സൂപ്പർ താരങ്ങളെ കൈവിട്ട് ബ്ലാസ്റ്റേഴ്സ്; വിനീതും അനസും ജിംഗാനും മറ്റ് ടീമുകളിലേക്ക്


കൊച്ചി: ഐ.എസ്.എൽ ക്ലബ് കേരള ബ്ലാസ്റ്റേഴ്സ് സി.കെ വിനീത് അടക്കമുള്ള നാല് സൂപ്പർ താരങ്ങളെ കൈവിടുന്നു. വായ്‌പാടിസ്ഥാനത്തിൽ‍ ഇവരെ മറ്റ് ടീമുകൾക്ക് നൽകാനാണ് തീരുമാനം എന്നാണ് റിപ്പോർ‍ട്ട്. വിനീതും ഹാളിചരൺ നർസാരിയും ചെന്നൈയിൻ എഫ്‌.സിയിലേക്കാണ് പോകുക. അനസ് എടത്തൊടിക പുനെ സിറ്റിയിലേക്കും ക്യാപ്റ്റൻ സന്ദേശ് ജിംഗാൻ എ.ടി.കെയിലേക്കും മാറും.

ചെലവ് ചുരുക്കാനാണ് ബ്ലാസ്റ്റേഴ്സ് താരങ്ങളെ കൈമാറുന്നത്. ബ്ലാേസ്റ്റഴ്‌സ് പ്രമുഖ താരങ്ങളെ കൈവിടാൻ ഒരുങ്ങുന്നതായി നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇത് ശരിവെക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. 

You might also like

Most Viewed