ഓസ്ട്രേലിയന്‍ ഓപ്പണോടെ വിരമിക്കൽ പ്രഖ്യാപിച്ച് ആന്‍ഡി മറേ


മെൽബണ്‍ : അടുത്ത ആഴ്ച ആരംഭിക്കുന്ന ഓസ്ട്രേലിയന്‍ ഓപ്പണ്‍ കരിയറിലെ അവസാന ടെന്നീസ് ടൂര്‍ണമെന്റായിരിക്കുമെന്ന് ബ്രിട്ടിഷ് താരം ആന്‍ഡി മറേ. ഇടുപ്പിനേറ്റ പരുക്കിനെത്തുടര്‍ന്ന് ഏറെനാളായി കളിക്കളത്തിൽ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു താരം.

മെല്‍ബണില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെയാണു പൊട്ടിക്കരഞ്ഞുകൊണ്ട് മറേ വിരമിക്കല്‍ പ്രഖ്യാപിച്ചത്. വിമ്പിള്‍ഡന്‍ കളിച്ചു വിരമിക്കണമെന്നായിരുന്നു ആഗ്രഹമെന്നും പക്ഷേ അത്രയുംനാള്‍ കളിക്കാനാകില്ലെന്നും മറേ പറഞ്ഞു.

റോജര്‍ ഫെഡററും റാഫേല്‍ നദാലും അടക്കിവാണ ടെന്നിസ് യുഗത്തില്‍ മൂന്ന് ഗ്രാന്‍ഡ്സ്ലാം കിരീടവും രണ്ട് ഒളിംപിക്സ് സ്വര്‍ണമെഡലും മറേ സ്വന്തമാക്കി. 2016ല്‍ രണ്ടാം വിമ്പിള്‍ഡന്‍ കിരീടവും രണ്ടാം ഒളിംപിക്സ് സ്വര്‍ണവും സ്വന്തമാക്കിയ വര്‍ഷം മറേയെ സര്‍ പദവി നല്‍കി ബ്രിട്ടന്‍ ആദരിച്ചു.

You might also like

Most Viewed