വെല്ലിങ്ടണിൽ ഇന്ത്യയ്ക്ക് 35 റൺസ് ജയം: പരന്പര 4-1ന് സ്വന്തമാക്കി


വെല്ലിങ്ടൺ: ന്യൂസീലൻഡിനെതിരായ അഞ്ചാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ജയം. 253 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന ന്യൂസീലൻഡിനെ 217 റൺസിന് ഇന്ത്യ പുറത്താക്കി. ഇന്ത്യക്കായി യുസ്‍വേന്ദ്ര ചഹൽ മൂന്ന് വിക്കറ്റും മുഹമ്മദ് ഷമി, ഹാർദ്ദിക് പാണ്ധ‍്യ എന്നിവർ രണ്ട് വിക്കറ്റ് വീതവും കേദാർ ജാദവ്, ഭുവനേശ്വർ കുമാർ എന്നിവർ ഒരോ വിക്കറ്റും സ്വന്തമാക്കി. ന്യൂസീലൻഡ് ഓപ്പണർമാരെ പുറത്താക്കി ഷമി ഇന്ത്യയ്ക്കു മികച്ച തുടക്കം നൽകിയതാണ്. 

നിലയുറപ്പിക്കാനാകാതെ സീനിയർ താരം റോസ് ടെയ്‍ലറും പുറത്തായി. എന്നാൽ ടോം ലാതമിനെ കൂട്ടുപിടിച്ച് നായകൻ കെയ്ൻ വില്യംസൺ ന്യൂസീലൻഡ് സ്കോർ ഉയർത്തുകയായിരുന്നു. സ്കോർ 105ൽ നിൽക്കെ വില്യംസണെ കേദാർ ജാദവ് പുറത്താക്കി. ടോം ലാതമിനെ വിക്കറ്റിനു മുന്നിൽ കുടുക്കി ചാഹൽ മത്സരം ഇന്ത്യയുടെ കൈകളിലെത്തിച്ചു. ഗ്രാൻഡ്ഹോമിനെയും ചാഹൽ തന്നെ വീഴ്ത്തി. ന്യൂസിലാന്റിനായി നീഷാം (44) വില്ല്യംസൺ (39) ലതാം (37) റൺസ് നേടി.

ടോസ് നേടി ബാറ്റിംങ് തിരഞ്ഞെടുത്ത ഇന്ത്യ 49.5 ഓവറിൽ 252 റൺസെടുത്തു പുറത്തായി. 113 പന്തിൽ 90 റൺസെടുത്ത അംബാട്ടി റായുഡുവും അവസാന പന്തുകളിൽ ആഞ്ഞടിച്ച ഹാർദ്ദിക് പാണ്ധ്യ (22 പന്തിൽ 45)യുമാണ് ഇന്ത്യൻ ഇന്നിങ്സിന്റെ നട്ടെല്ല്. വിജയ് ശങ്കർ 64 പന്തിൽ 45 റൺസെടുത്തു.

രോഹിത് ശർമ (16 പന്തിൽ 2), ശിഖർ ധവാൻ (13 പന്തിൽ‍ 6), ശുഭ്മാൻ ഗിൽ (11 പന്തിൽ 7), ധോണി (6 പന്തിൽ 1), കേദാർ ജാദവ് (45 പന്തിൽ 34), ഭുവനേശ്വർ കുമാർ (8 പന്തിൽ 6), മുഹമ്മദ് ഷമി (1 പന്തിൽ 1) എന്നിങ്ങനെയാണു പുറത്തായ മറ്റ് ഇന്ത്യൻ താരങ്ങളുടെ സ്കോറുകൾ. 

You might also like

Most Viewed