ഐ.പി.എല്ലിൽ ഇത്തവണ അടിമുടി മാറ്റം


ചെന്നൈ: ഐ.പി.എല്ലിന്റെ ഇത്തവണത്തെ സീസൺ വലിയ മാറ്റങ്ങൾക്ക് വേദിയായേക്കും. ലോക്‌സഭ തെരഞ്ഞെടുപ്പാണ് ഐ.പി.എല്ലിനെ മാറ്റങ്ങൾ വരുത്താൻ പ്രേരിപ്പിക്കുന്നത്. മുൻ സീസണുകളിലേത് പോലെ ഇത്തവണ ഹോം−എവേ രീതിയിൽ ആയിരിക്കില്ല മത്സരങ്ങൾ‍.

ഒരു ടീമിന് മൂന്ന് ഹോം മത്സരങ്ങൾ മാത്രമേ ഉണ്ടാകൂവെന്നാണ് സൂചന. ഇത്തവണ ഐ.പി.എൽ നിരവധി വേദികളിലേക്ക് കൂടി വ്യാപിക്കുമെന്നും സൂചനയുണ്ട്. തിരുവനന്തപുരം ഉൾപ്പെടെയുളള വേദികളിലേക്കും ഇത്തവണ ഐ.പി.എൽ മത്സരങ്ങൾഎത്തിയേക്കും.

അതെസയം ഐ.പി.എല്ലിന്റെ മത്സരക്രമം ഒരാഴ്ചയ്ക്കുള്ളിൽ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്. നേരത്തെ ഫെബ്രുവരി നാലാം തീയതി ബി.സി.സി.ഐ, ഫിക്‌സ്ചർ‍ പുറത്ത് വിടുമെന്ന് വാർത്തകൾ വന്നിരുന്നെങ്കിലും അത് സംഭവിച്ചില്ല. പൊതുതെരഞ്ഞെടുപ്പിന്റെ തീയതി അറിയുന്നതിന് വേണ്ടിയാണ് ഐ.പി.എൽ മത്സരക്രമത്തിന്റെ പ്രഖ്യാപനവും വൈകിക്കുന്നത്. മാർച്ച് 23ന് ആരംഭിക്കുമെന്ന് കരുതുന്ന ഐ.പി.എൽ ഇത്തവണ പതിവിലും നേരത്തെ അവസാനിക്കുകയും ചെയ്യും.

You might also like

Most Viewed