ര‍ഞ്ജി ട്രോഫി: കിരീടം നിലനിർത്തി വിദർഭ


നാഗ്പുർ: തുടർച്ചയായ രണ്ടാം തവണയും വിദർഭ രഞ്ജി കിരീടത്തിൽ മുത്തമിട്ടു. രണ്ടാം ഇന്നിങ്സിൽ 206 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ സൗരാഷ്ട്രയെ വെറും 127 റൺസിനാണ് ഉമേഷ് യാദവും സംഘവും എറിഞ്ഞിട്ടത്. 78 റൺസിനായിരുന്നു വിദർഭയുടെ വിജയം.                                                                                            സ്കോർ: വിദർഭ 312, 200. സൗരാഷ്ട്ര 307, 127.

രണ്ട് ഇന്നിങ്സിലുമായി 11 വിക്കറ്റ് വീഴ്ത്തിയ ആദിത്യ സര്വാതെയാണ് വിദർഭയ്ക്ക് ജയമൊരുക്കിയത്. ആദ്യ ഇന്നിങ്സിൽ അഞ്ചു വിക്കറ്റുകൾ വീഴ്ത്തിയ ആദിത്യ സര്വാതെ, രണ്ടാം ഇന്നിങ്സിൽ ആറുപേരെ പുറത്താക്കി. സര്വാതെ തന്നെയാണ് കളിയിലെ താരം. സൗരാഷ്ട്രയുടെ മൂന്നാം രഞ്ജി ഫൈനൽ തോൽവിയാണിത്. നേരത്തെ 2013−ലും 2016−ലും സൗരാഷ്ട്ര ഫൈനലിൽ പരാജയപ്പെട്ടിട്ടുണ്ട്.

You might also like

Most Viewed