പാക്കിസ്ഥാനുമായി ഒരു കായികമത്സരവും വേണ്ട; നിലപാട് കടുപ്പിച്ച് ദാദ


കൊൽക്കത്ത: പുൽ‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനുമായുള്ള എല്ലാ കായിക മത്സരങ്ങളിൽ നിന്നും ഇന്ത്യ വിട്ടുനിൽക്കണമെന്ന് ഇതിഹാസ ക്രിക്കറ്റർ സൗരവ് ഗാംഗുലി. പുൽ‍വാമ ആക്രണത്തെ തുടർന്നുണ്ടായ പ്രതികരണങ്ങളെല്ലാം സ്വാഭാവികമാണെന്നും മുൻ ഇന്ത്യൻ നായകൻ‍ പറഞ്ഞു.  

നിലവിലെ സാഹചര്യത്തിൽ പാക്കിസ്ഥാനുമായി ക്രിക്കറ്റ് പരന്പരയ്ക്ക് യാതൊരു സാധ്യതയുമില്ല. ക്രിക്കറ്റ് മാത്രമല്ല, ഫുട്ബോളും ഹോക്കിയുമടക്കം എല്ലാ കായിക മത്സരങ്ങളിൽ നിന്നും ഇന്ത്യ വിട്ടുനിൽ‍ക്കണം. ഏകദിന ലോകകപ്പിൽ 10 ടീമുകളാണ് മത്സരിക്കുന്നത്, ഒരു ടീമിന് മറ്റെല്ലാം ടീമിനെതിരെയും കളിക്കേണ്ടിവരും. അതിനാൽ ഇന്ത്യ ഒരു മത്സരം കളിക്കാതിരുന്നാൽ അത് പ്രതികൂലമായി ബാധിക്കില്ലെന്നും ദാദ പറഞ്ഞു.  

You might also like

Most Viewed