പിന്‍മാറരുത്! പാക്കിസ്ഥാനെ കളിച്ച് തോൽ‍പ്പിക്കണം: സച്ചിൻ


ന്യൂഡൽഹി:  പുൽ‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ‍ ഇന്ത്യ മത്സരത്തിൽ‍ നിന്ന് നിന്ന് പിന്‍മാറരുതെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻ‍ഡുൽ‍ക്കർ‍. മത്സരത്തിൽ‍ നിന്ന് പിന്‍മാറുമ്പോൾ‍ രണ്ട് പോയിന്‍റ് സൗജന്യമായി പാക്കിസ്ഥാന് ലഭിക്കും. അത് കാണാൻ താൽ‍പര്യമില്ലെന്നും സച്ചിൻ വ്യക്തമാക്കി. പാക്കിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തിൽ‍ നിന്ന് പിന്മാറുന്നത് സംബന്ധിച്ച ചർ‍ച്ചകൾ‍ പുരോഗമിക്കുന്നതിനിടെ നിലപാടറിയിച്ചത്.

ലോകകപ്പ് വേദികളിൽ‍ എക്കാലവും പാക്കിസ്ഥാന് മുകളിൽ‍ തന്നെയാണ് ഇന്ത്യൻ ടീമിന്‍റെ സ്ഥാനം. പാക്കിസ്ഥാന് മേൽ‍ ഇന്ത്യക്ക് ആധിപത്യമുണ്ടെന്നും സച്ചിൻ ചൂണ്ടിക്കാട്ടി. പാക്കിസ്ഥാനുമായുള്ള മത്സരത്തിൽ‍ നിന്ന് പിന്‍മാറരുതെന്ന് ആവശ്യപ്പെട്ട് നേരത്തെ സുനിൽ‍ ഗവാസ്കറും രംഗത്തെത്തിയിരുന്നു.  അതേസമയം ഇന്ത്യ പാക്കിസ്ഥാനുമായി കളിക്കരുതെന്ന് മുൻ‍ താരങ്ങളായ സൗരവ് ഗാംഗുലി, അസറുദ്ദീന്‍, ഹർ‍ഭജൻ‍ തുടങ്ങിയ താരങ്ങൾ‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സച്ചിന്‍റെ പ്രതികരണം. ജൂണ്‍ 16ന് മാഞ്ചസ്റ്ററിലെ ഓൾ‍ ട്രാഫഡിലാണ് ഇന്ത്യാ−പാക് മത്സരം നടക്കേണ്ടത്.

ലോകകപ്പ് മത്സരങ്ങളിൽ‍ പാക്കിസ്ഥാനെ തോൽ‍പ്പിച്ച ചരിത്രമേ ഇന്ത്യക്കുള്ളൂ. അവർ‍ക്ക് രണ്ട് പോയിന്‍റ് വെറുതെ കൊടുക്കുന്നതിനോട് തനിക്ക് വ്യക്തിപരമായി യോജിക്കാനാവില്ല. 

അതേസമയം തന്നെ എന്‍റെ രാജ്യം എന്ത് തീരുമാനിച്ചാലും അതിനൊപ്പമായിരിക്കും എന്‍റെ ഹൃദയത്തിൽ‍ നിന്നുള്ള ആത്മാർ‍ഥമായ പിന്തുണയെന്നും സച്ചിൻ പറഞ്ഞു.

You might also like

Most Viewed