ധോണിയുടെ റണ്ണൗട്ട്; അന്പയർ ചതിച്ചെന്ന് ചെന്നൈ ആരാധകർ


ഹൈദരാബാദ്: ഐ.പി.എൽ ഫൈനലിലെ ചെന്നൈ സൂപ്പർ കിംഗ്സിന്റെ തോൽ‍വിയിൽ നിർണായകമായത് നായകൻ‍ എം.എസ് ധോണിയുടെ റണ്ണൗട്ടായിരുന്നു. മലിംഗയുടെ ഓവർ ത്രോയിൽ രണ്ടാം റണ്ണിനായി ഓടിയ ധോണിയെ ഇഷൻ കിഷൻ റണ്ണൗട്ടാക്കുകയായിരുന്നു. തീരുമാനമെടുത്ത മൂന്നാം അന്പയർ നീൽ ലോംഗ് ഒരുപാട് തവണ റീപ്ലേ കണ്ടശേഷമാണ് ധോണിയെ ഔട്ട് വിധിച്ചത്. ഈ തീരുമാനത്തിനെതിരേയാണ് ചെന്നൈ ആരാധകർ രംഗത്തെത്തിയത്.  മൂന്നാം അന്പയറുടെ തീരുമാനം കളിയുടെ ഗതിതന്നെ മാറ്റിയെന്ന് അവർ പറയുന്നു.

ഒരു ആംഗിളിൽ ധോണി ക്രിസിനുള്ളിൽ‍ എത്തിയെന്ന് തോന്നിച്ചപ്പോൾ മറ്റൊരു ആംഗിളിൽ പുറത്താണെന്നായിരുന്നു കണ്ടത്. എന്നാൽ കമന്ററി ബോക്സിലും ഈ സമയം വ്യത്യസ്ത അഭിപ്രായമുയർന്നു. ധോണി ഔട്ടാണെന്ന് സഞ്ജയ് മഞ്ജരേക്കർ പറഞ്ഞപ്പോൾ ഉറപ്പില്ലെന്നായിരുന്നു മറ്റ് കമന്റേറ്റർമാരുടെ അഭിപ്രായം.        

You might also like

Most Viewed