കോഹ്ലി വേണ്ട, രോഹിത്തിനെ ഇന്ത്യൻ ടീം നായകനാക്കാൻ മുറവിളി


 

മുംബൈ: ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസിനെ ഒരിക്കൽ കൂടി കിരീടനേട്ടത്തിൽ എത്തിച്ചതോടെ രോഹിത്ത് ശർമ്മയെന്ന നായകൻ വീണ്ടും ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധപിടിച്ച് പറ്റിയിരിക്കുകയാണ്. കേവലം ആറ് വർഷത്തിനുള്ളില്‍ ഇത് നാലാം തവണയാണ് മുംബൈ ഇന്ത്യൻസ് രോഹിത്തിന് കീഴിൽ ഐ.പി.എൽ കിരീടം സ്വന്തമാക്കുന്നത്.

2013ലായിരുന്നു രോഹിത് ശർമയ്ക്ക് കീഴിൽ മുംബൈ ഇന്ത്യൻസ് ആദ്യകിരീടം നേടുന്നത്. 2015−ലും 2017−ലും അതാവർത്തിച്ചു. ഇപ്പോഴിതാ ചെന്നൈ സൂപ്പർ കിംഗ്സിനെ തോൽപ്പിച്ച് നാലാമതും. അതേസമയം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി നയിച്ച റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പോയിന്റ് പട്ടികയിൽ അവസാനസ്ഥാനത്താണ് അവസാനിച്ചത്. ബംഗളൂരുവിന് ഇതുവരെ ഐ.പി.എൽ കിരീടം സ്വന്തമാക്കാനായിട്ടില്ല എന്നതും ഇതിനൊപ്പം കൂട്ടിവായിക്കണം. ഇതോടെ ലോകകപ്പിലും തുടർന്നും ഇന്ത്യൻ ടീമിനെ രോഹിത്ത് നയിക്കട്ടെ എന്നാണ് ഒരുവിഭാഗം ആരാധകർ പറയുന്നത്. നിരവധി പോസ്റ്റുകളാണ് ഈ ആവശ്യം ഉന്നയിച്ച് സോഷ്യൽ മീഡിയയിൽ നിറയുന്നത്.

You might also like

Most Viewed