ഈ ലോകകപ്പ് വെല്ലുവിളി നിറഞ്ഞത്: വിരാട് കോഹ്ലി


മുംബൈ: ഏറെ വെല്ലുവിളി നിറഞ്ഞ ലോകകപ്പായിരിക്കും ഇത്തവണത്തേതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കോഹ്ലി. ലോകകപ്പിന്റെ ഫോർമാറ്റാണ് ഏറെ വെല്ലിവിളി ഉയർത്തുകയെന്നും കോഹ്ലി പറഞ്ഞു.

ഫോർമാറ്റിന്റെ പ്രത്യേകതക്കൊണ്ട് ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ലോകകപ്പായിരിക്കും ഇംഗ്ലണ്ടിലേത്. ടീമുകളെല്ലാം ശക്തരാണ്. അഫ്ഗാനിസ്ഥാൻ പോലും അടുത്തകാലത്ത് ഒരുപാട് പുരോഗതി കൈവരിച്ചു. അതുക്കൊണ്ട് തന്നെ എല്ലാ മത്സരത്തിലും ഏറ്റവും മികച്ച പ്രകടനം തന്നെ പുറത്തെടുക്കേണ്ടത് ആവശ്യമെന്നും കോഹ്ലി വ്യക്തമാക്കി. 

1992ന് ശേഷം ഇതാദ്യമായാണ് എല്ലാ ടീമുകളും റൗണ്ട് റോബിൻ ഫോർമ്മാറ്റിൽ നേർക്കുനേർ ഏറ്റുമുട്ടുന്നത്. ജൂൺ അഞ്ചിന് ദക്ഷിണാഫ്രിക്കയുമായിട്ടാണ് ഇന്ത്യയുടെ ആദ്യ മത്സരം.

You might also like

Most Viewed