ലോകകപ്പ് സന്നാഹം; ഇന്ത്യ നാളെ കീവീസിനെതിരെ


ലണ്ടൻ: ഇംഗ്ലണ്ടിൽ വിമാനമിറങ്ങിയതിന്റെ പിറ്റേ ദിവസം തന്നെ ടീം ഇന്ത്യ പരിശീലനത്തിന് ഇറങ്ങി. നാളെ ന്യൂസീലൻഡിനെതിരെയുള്ള സന്നാഹ മത്സരത്തിന് ആതിഥ്യമരുളുന്ന കെന്നിംങ്ടൻ ഓവൽ േസ്റ്റഡിയത്തിൽ ഇന്നലെ ഉച്ചകഴിഞ്ഞായിരുന്നു ഇന്ത്യയുടെ ആദ്യ പരിശീലന സെഷൻ. ഇതിന്റെ വിഡിയോ ദൃശ്യങ്ങൾ ബി.സി.സി.ഐ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.

ചൊവ്വാഴ്ച മുംബൈയിലെ  പത്രസമ്മേളനത്തിനു ശേഷം അർധരാത്രിയോടെ ഇംഗ്ലണ്ടിലേക്കു തിരിച്ച ടീം ഇന്ത്യ ബുധനാഴ്ചയാണു ലണ്ടനിൽ എത്തിയത്. വിമാനത്താവളത്തിൽനിന്നു നേരിട്ടു ഹോട്ടലിലെത്തിയ ടീം ഒരു ദിവസം വിശ്രമിച്ചു. 28നു ബംഗ്ലദേശിനെതിരെയും ഇന്ത്യ സന്നാഹ മത്സരം കളിക്കും. ജൂൺ അഞ്ചിനു ദക്ഷിണാഫ്രിക്കയ്ക്ക് എതിരെയാണ് ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ മത്സരം. റൗണ്ട് റോബിൻ ലീഗിൽ 9 മത്സരങ്ങളാണ് ഓരോ ടീമും കളിക്കേണ്ടത്.

You might also like

Most Viewed