ഇന്ത്യൻ താരങ്ങളില്ലാതെ ഐ.സി.സി ഓൾ‍റൗണ്ടർ പട്ടിക


ദുബൈ: ഐ.സി.സി ഏകദിന ഓൾറൗണ്ടർമാരുടെ പട്ടികയിൽ ബംഗ്ലാദേശ് താരം ഷാക്കിബ് അൽ ഹസൻ ഒന്നാമത്. അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനെ പിന്തള്ളിയാണ് ഷാക്കിബ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. അയർലൻഡിൽ നടന്ന ത്രിരാഷ്ട്ര പരന്പരയിലെ മികച്ച പ്രകടനമാണ് ഷാക്കിബിനെ ഒന്നാമതെത്തിച്ചത്. പുറത്താവാതെ രണ്ട് അർധ സെഞ്ചുറികൾ ഉൾപ്പെടെ 140 റൺസും രണ്ട് വിക്കറ്റുമാണ് ഷാക്കിബ് നേടിയത്. മൂന്ന് മത്സരങ്ങളിൽ നിന്നായിരുന്നു ഈ പ്രകടനം. 

359 പോയിന്റാണ് ഷാക്കിബിനുള്ളത്. റാഷിദിനേക്കാളും 20 പോയിന്റ് മുന്നിലാണ് ഷാക്കിബ്. 319 പോയിന്റുള്ള അഫ്ഗാന്റെ മറ്റൊരു താരം മുഹമ്മദ് നബി മൂന്നാമതുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് റാഷിദ് ഒന്നാം സ്ഥാനത്ത് കയറിയിരുന്നത്. പാക്കിസ്ഥാന്റെ ഇമാദ് വസീമാണ് നാലാം സ്ഥാനത്ത്. ന്യൂസിലന്‍ഡ് താരം മിച്ചൽ‍ സാന്റ്‌നർ‍ അഞ്ചാം റാങ്കില്‍ നില്‍ക്കുന്നു. 

ഇന്ത്യൻ താരങ്ങൾക്കാർക്കും ആദ്യ പത്തിൽ പോലും എത്താൻ സാധിച്ചിട്ടില്ല. മറ്റു റാങ്കുകൾ ഇങ്ങനെ, ക്രിസ് വോക്‌സ് (ഇംഗ്ലണ്ട്− 6), മുഹമ്മദ് ഹഫീസ് (പാക്കിസ്ഥാൻ 7), ജേസൺ ഹോൾഡർ (വിൻഡീസ്− 8), സികന്ദർ‍ റാസ (സിംബാബ്‌വെ− 9), എയ്ഞ്ചലോ മാത്യൂസ് (ശ്രീലങ്ക− 10).  

You might also like

Most Viewed