ലോകകപ്പിൽ ഇന്ത്യ ഓറഞ്ച് ജഴ്‌സിയിലും കളിക്കാനിറങ്ങും


 

ലണ്ടൻ: ഏകദിന ലോകകപ്പിന് ഇന്ത്യ ഇറങ്ങുക രണ്ട് നിറത്തിലുളള ജഴ്‌സികളുമായി. പരന്പരാഗതമായ നീല നിറത്തിന് പുറമെ ഓറഞ്ച് നിറത്തിലുളള ജഴ്‌സിയും ഇന്ത്യ ലോകകപ്പിൽ അണിയും. അഫ്ഗാനിസ്താൻ‍, ഇംഗ്ലണ്ട് ടീമുകൾക്കെതിരേയാകും ഇന്ത്യ ഓറഞ്ച് ജഴ്സിയിൽ കളിക്കുക.

കൈയിലും പിൻ‍വശത്തും ഓറഞ്ച് നിറമുള്ള ജഴ്സിയാവും ഇതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മുൻ‍വശത്ത് കടുംനീല നിറമാകും ഉണ്ടാകുക. ആതിഥേയരായ ഇംഗ്ലണ്ട്, ഇന്ത്യ, അഫ്ഗാനിസ്താൻ, ശ്രീലങ്ക ടീമുകൾക്കെല്ലാം നീല ജഴ്സിയാണുള്ളത്. ഇതോടെയാണ് ആശയക്കുഴപ്പം ഒഴിവാക്കാൻ ഐ.സി.സി രണ്ട് തരം ജഴ്‌സികൾ അണിയാൻ ആവശ്യപ്പെട്ടത്.

ഇംഗ്ലണ്ട് ആതിഥേയ ടീം ആയതിനാൽ അഫ്ഗാനിസ്താനും ഇന്ത്യക്കും ശ്രീലങ്കയ്ക്കും എവേ ജഴ്സികൾ അവതരിപ്പിക്കേണ്ടി വരികയായിരുന്നു. പച്ച ജഴ്സിയിലുള്ള പാകിസ്താൻ, ബംഗ്ലാദേശ്, ദക്ഷിണാഫ്രിക്ക എന്നീ ടീമുകളും എവേ ജേഴ്സികൾ‍ ഉപയോഗിക്കണമെന്ന് ഐ.സി.സി ആവശ്യപ്പെട്ടിട്ടുണ്ട്.

You might also like

Most Viewed