കേറി പോകൂ ചതിയാ..വാർണറെ അധിക്ഷേപിച്ച് വീണ്ടും ഇംഗ്ലീഷ് ആരാധകർ


ഹാംപഷെയർ: ലോകകപ്പിന് മുന്നോടിയായുള്ള ഇംഗ്ലണ്ട് −ഓസ്‌ട്രേലിയ സന്നാഹ മത്സരത്തിൽ ഓസ്‌ട്രേലിയൻ ഓപ്പണിംഗ് ബാറ്റ്സ്മാനായ ഡേവിഡ് വാർണറെ കൂകി വിളിച്ച് കാണികൾ‍. ആരോൺ ഫിഞ്ചിനൊപ്പം ഇന്നിംഗ്സ് ഒാപ്പൺ ചെയ്യാനെത്തിയ വാർണറെ കേറി പോകൂ ചതിയാ എന്ന് വിളിച്ചാണ് കാണികൾ അധിക്ഷേപിച്ചത്. ഇന്നിംഗ്‌സ് ഓപ്പൺ ചെയ്ത വാർണർ 55 പന്തിൽ‍ 43 റൺസെടുത്ത് പുറത്തായി. മറ്റൊരു ഒാസീസ് താരമായ സ്റ്റീവ് സ്മിത്തിനേയും കാണികൾ കൂകി വിളിച്ചു.

ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിൽ പന്ത് ചുരണ്ടൽ‍ വിവാദത്തിൽ ഒരു വർഷത്തിന്റെ വിലക്കിന് ശേഷമാണ് വാർണറും, സ്മിത്തും ടീമിൽ തിരികെ എത്തിയത്. എന്നാൽ തിരികെ വന്ന വാർണറെയും, സ്മിത്തിനെയും നേരത്തെയും കാണികൾ കൂകിവിളിച്ചിരുന്നു. 

ഓസ്‌ട്രേലിയയുടെ ലോകകപ്പ് ജേഴ്‌സസിയിൽ നിൽക്കുന്ന വാർണറുടെ ചിത്രത്തിൽ ചതിയനെന്ന് എഴുതിച്ചേർത്ത് ഈ ചിത്രം ട്വീറ്റ് ചെയ്ത ഇംഗ്ലീഷ് ആരാധകക്കൂട്ടമായ ബാർമി ആർ‍മിയും നേരത്തെയും രംഗത്തെത്തിയിരുന്നു.

You might also like

Most Viewed