പന്തിൽ ഞങ്ങളും കൃത്രിമം കാട്ടിയിരുന്നു: മുൻ ഇംഗ്ലീഷ് താരത്തിന്റെ വെളിപ്പെടുത്തൽ വിവാദത്തിൽ


ലണ്ടൻ‍: ഏകദിന ലോകകപ്പിന് മണിക്കൂറുകൾ ശേഷിക്കെ ആതിഥേയരെ പ്രതിരോധത്തിലാക്കി മുൻ താരത്തിന്റെ വെളിപ്പെടുത്തൽ‍. റിവേഴ്‌സ് സ്വിങ്ങ് കിട്ടാനായി തങ്ങൾ പന്തിൽ‍ കൃത്രിമം കാട്ടാറുണ്ടെന്ന് മുൻ സ്പിന്നറും ഇന്ത്യൻ വംശജനുമായ മോണ്ടി പനേസറാണ് തുറന്ന് പറഞ്ഞിരിക്കുന്നത്. ‘ദ ഫുൾ മോണ്ടി’ എന്ന പുസ്തകത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തലുകൾ.

പേസ് ബൗളർമാർക്കനുകൂലമായി പന്ത് ഒരുക്കുക താനായിരുന്നെന്നും ജെയിംസ് ആൻഡേഴ്‌സൺ ഉൾപ്പെടെയുള്ളവർക്ക് റിവേഴ്‌സ് സ്വിങ്ങിനായി താൻ‍ കൃത്രിമം നടത്തിയിട്ടുണ്ടെന്നും താരം പറഞ്ഞു. ‘പന്തിൽ സൺ ക്രീമും, മിന്റും, തുപ്പലും പുരട്ടാറുണ്ടായിരുന്നു. പലപ്പോഴും പാന്റ്‌സിന്റെ സിബ്ബ് വരെ പന്ത് ചുരണ്ടാനായി ഉപയോഗിച്ചിരുന്നു’ പനേസർ പറയുന്നു.

പന്ത് ചുരണ്ടലിനെത്തുടർന്ന് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഒരു വർഷത്തേക്ക വിലക്കിയ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും കളത്തിലേക്ക് മങ്ങിയെത്തിയ അതേ സമയത്ത് തന്നെയാണ് പനേസർ്‍ ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്.

You might also like

Most Viewed