കീവീസിനോടുള്ള തോൽവി കണ്ട് ആരും ഭയപ്പെടേണ്ട: സച്ചിൻ തെണ്ടുൽക്കർ


 

മുംബൈ: ഇത്തവണത്തെ ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഏറ്റവും കൂടുതൽ കിരീടസാധ്യത കൽപ്പിക്കപ്പെടുന്ന ടീമുകളിലൊന്നാണ് ഇന്ത്യ. ബാറ്റിങ്ങിലെയും ബൗളിങ്ങിലെയും വൈവിധ്യവും ഓൾറൗണ്ടർമാരുടെ സാന്നിധ്യവുമാണ് ഇന്ത്യയ്ക്ക് കരുത്താകുന്നത്. എന്നാൽ ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി നേരിടേണ്ടി വന്നു.                                                                                                        

എന്നാൽ സന്നാഹ മത്സരത്തിലെ ടീമിന്റെ പ്രകടനം കണ്ട് പേടിക്കേണ്ട കാര്യമില്ലെന്നാണ് മുൻ താരം സച്ചിൻ തെണ്ടുൽക്കറുടെ അഭിപ്രായം. സന്നാഹ മത്സരങ്ങളിൽ വിവിധ കോന്പിനേഷനുകൾ പരീക്ഷിക്കുന്നതിലാകും ടീമിന്റെ ശ്രദ്ധ. അവരൊന്ന് സ്വസ്ഥമായി ഇരിക്കട്ടെ. ലോകകപ്പു പോലുള്ള ഒരു ടൂർണമെന്റിലെ ഒന്നോ രണ്ടോ മത്സരങ്ങൾ ചിലപ്പോൾ പ്രതീക്ഷിച്ച പോലെയാകില്ല. സന്നാഹ മത്സരങ്ങളിൽ സാഹചര്യങ്ങൾ മനസിലാക്കിയെടുക്കാൻ ശ്രമിക്കുകയാണ് വേണ്ടത്. അതുകൊണ്ടു തന്നെ ഇപ്പോൾ പേടിക്കാനായി ഒന്നുമില്ല. ഓരോ മത്സരങ്ങൾക്കു ശേഷവും ടീമിനെ വിലയിരുത്താനില്ലെന്നും സച്ചിൻ പറഞ്ഞു. കാരണം ഇതൊരു വലിയ ടൂർണമെന്റാണ്. ഇത്തരം കാര്യങ്ങൾ അതിനിടയ്ക്ക് പതിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

You might also like

Most Viewed