ലോകകപ്പ് മത്സരങ്ങൾക്ക് ഇനി മൂന്ന് നാൾ


 

ലോകം ക്രിക്കറ്റ് ആവേശത്തിലേക്ക് ചുവട് വെക്കുകയാണ്. മൂന്ന് ദിവസങ്ങൾക്കപ്പുറം ക്രിക്കറ്റ് പിറന്ന മണ്ണിൽ ലോകകപ്പിന് ക്രീസുണരും. ആതിഥേയരായ ഇംഗ്ലണ്ട് കരുത്തരായ ദക്ഷിണാഫ്രിക്കയെ നേരിടുന്നതോടെയാണ് ലോകകപ്പിന് ഇംഗ്ലീഷ് മണ്ണിൽ കൊടി ഉയരുക.മെയ് മുപ്പതിന് ലണ്ടിനെ ഓവലിൽ തുടങ്ങുന്ന ലോക ചാന്പ്യന്‍മാരെ തേടിയുള്ള യാത്ര ഒന്നേ മുക്കാൽ മാസത്തോളം നീണ്ടു നിൽക്കും.

ക്രിക്കറ്റിന്‍റെ മെക്കയായ ലോർഡ്സിൽ ജൂലൈ പതിന്നാലം തീയതിയാണ് മഹാമേളക്ക് ഫൈനൽ. ആവേശകരമാണ് ഇത്തവണത്തെ ലോകകപ്പ്. കരുത്തരായ പത്ത് ടീമുകളാണ് ഇത്തവണ ഫൈനൽ റൗണ്ടിൽ ഏറ്റമുട്ടുക. എല്ലാ ടീമുകളും പരസ്പരം ഏറ്റമുട്ടുന്ന റൗണ്ട് റോബിൻ ലീഗ് രീതിയാണ്. അതു കൊണ്ടു തന്നെ ഓരോ മത്സരവും ആവേശകരമാകുമെന്ന് ഉറപ്പ്. ലീഗ് റൗണ്ടിൽ ആദ്യ നാല് സ്ഥാനങ്ങളിലെത്തുന്നവർ‍ സെമിയിലേക്ക് യോഗ്യത നേടും, ആതിഥേയരായ ഇംഗ്ലണ്ടാണ് ടോപ്പ് ഫേവറിറ്റ്. മിന്നുന്ന ഫോമിൽ കളിക്കുന്ന അവർക്ക് സ്വന്തം മണ്ണിൽ‍ കളിക്കുന്നതിന്‍റെ ആനുകൂല്യവുമുണ്ട്.

കരുത്തരായ ഇന്ത്യയും, ദക്ഷിണാഫ്രിക്കയും, ഓസ്ട്രേലിയയും അടക്കമുള്ളവർ ഫേവറിറ്റ് പട്ടികയിലുണ്ട്. അഫ്ഗാനിസ്താനും, ശ്രീലങ്കയും ഒ‍ഴികെയുള്ള എല്ലാ ടീമുകൾക്കും ചാന്പ്യന്‍മാരാകൻ‍ സാധ്യതയുണ്ട് എന്നതാണ് ഇംഗ്ലീഷ് ലോകകപ്പിന്‍റെ പ്രത്യേകത. പുത്തൻ താരോദയങ്ങളും അപ്രതീക്ഷിത പ്രകടനങ്ങളും തന്നെയാകും ഇംഗ്ലീഷ് ലോകകപ്പിനെയും മനോഹരമാക്കുക. നാലു വർഷത്തെ കാത്തിരിപ്പിനൊടുവിൽ ക്രിക്കറ്റ് ലോകത്തിന്‍റെ യാത്ര തുടങ്ങുകയാണ്. ലോകകിരീടത്തിന്‍റെ പുതിയ അവകാശികളെ തേടി.

You might also like

Most Viewed