ലോകകപ്പിൽ ഇന്ത്യക്ക് വൻ തിരിച്ചടി; പരിക്കേറ്റ ശിഖർ ധവാൻ പുറത്ത്


 

ലണ്ടൻ: ന്യുസീലൻഡിനെ നേരിടാനൊരുങ്ങുന്ന ഇന്ത്യക്ക് വന്പൻ തിരിച്ചടി. ഓസ്ട്രേലിയക്കെതിരായ മത്സരത്തിൽ ഇടതുകൈവിരലിന് പരിക്കേറ്റ ഓപ്പണർ ശിഖർ ധവാന് ഇനിയുള്ള മത്സരങ്ങൾ കളിക്കാനാവില്ലെന്ന് വ്യക്തമായി. പരിക്കേറ്റ ധവാനെ ഇന്ന് സ്കാനിംഗിന് വിധേയനാക്കിയിരുന്നു. ഇതിന്‍റെ പരിശോധനാ ഫലം പുറത്ത് വന്നതോടെയാണ് ധവാൻ ലോകകപ്പ് തന്നെ നഷ്ടമാകുമെന്നുള്ള കാര്യം വ്യക്തമായത്. 

ഓസ്ട്രേലിയക്കെതിരായ മത്സരത്തിനിടെയാണ് ശിഖർ ധവാന്‍റെ ഇടതുകൈവിരലിന് പരിക്കേറ്റത്. പാറ്റ് കമ്മിൻസിന്‍റെ കുത്തിയുയർന്ന പന്താണ് പരിക്കേൽപ്പിച്ചത്. ഇതിന് പിന്നാലെ ടീം ഫിസിയോ പാട്രിക് ഫർഹാർട്ട് പ്രാഥമിക ചികിത്സ നൽകിയിരുന്നു. തുടർന്ന് വേദന വകവെയ്ക്കാതെ കളിച്ച ശിഖർ ധവാൻ സെഞ്ചുറിയും നേടി. 

You might also like

Most Viewed