അണ്ടർ 20 ലോകകപ്പ് കിരീടം യുക്രൈന്


 

ലോഡ്സ്: അണ്ടർ 20 ലോകകപ്പ് ഫുട്ബോൾ കിരീടം യുക്രൈന്. ഫൈനലിൽ ദക്ഷിണ കൊറിയയെ 3− 1ന് തകർത്താണ് യുക്രൈന്റെ കിരീട നേട്ടം. മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം യുക്രൈന്റെ യുവനിര തിരിച്ചുവരികയായിരുന്നു.

അഞ്ചാം മിനിറ്റിൽ തന്നെ കൊറിയക്ക് പെനാൽറ്റി ലഭിച്ചു. ആ പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച് ലീ കാങ് ഇൻ കൊറിയയെ മുന്നിലെത്തിച്ചു. എന്നാൽ സുപ്രിയഹയുടെ ഇരട്ട ഗോളിൽ യുക്രൈൻ തിരിച്ചടിച്ചു.  33−ാം മിനിറ്റിൽ സമനില ഗോൾ കണ്ടെത്തിയ സുപ്രിയഹ 52−ാം മിനിറ്റിൽ യുക്രൈന് ലീഡ് നൽകി. പിന്നീട് സമനിലക്ക് വേണ്ടിയായി കൊറിയയുടെ പോരാട്ടം. എന്നാൽ അതിനിടയിൽ അതിവേഗ കുതിപ്പിലൂടെ സതഷ്വെലി യുക്രൈന്റെ വിജയമുറപ്പിച്ച ഗോൾ നേടി. സെമിഫൈനലിൽ ഇറ്റലിയെ തോൽപ്പിച്ചായിരുന്നു യുക്രൈൻ മുന്നേറിയത്. അവരുടെ ആദ്യ അണ്ടർ 20 ലോകകപ്പ് കിരീടം കൂടിയാണിത്.

You might also like

Most Viewed