സച്ചിന്റെ റെക്കോർഡ് തിരുത്തി കോഹ്ലി


ന്യൂഡൽഹി: ഏകദിന ക്രിക്കറ്റിൽ വേഗത്തിൽ 11,000 റണ്‍സ് എന്ന ചരിത്ര നേട്ടം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിക്ക് സ്വന്തം. ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറിന്‍റെ പേരിലുള്ള റിക്കാർഡാണ് കോഹ്‌ലി മറികടന്നത്. 276 ഇന്നിംഗ്സിൽനിന്നായിരുന്നു സച്ചിൻ 11,000 റണ്‍സ് തികച്ചത്. എന്നാൽ, 222-ാം ഇന്നിംഗ്സിൽ കോഹ്‌ലി ഈ നേട്ടത്തിലെത്തി. ഇന്നലെ പാകിസ്ഥാനെതിരായ മത്സരത്തിൽ വ്യക്തിഗത സ്കോർ 57ൽ എത്തിയപ്പോഴായിരുന്നു ഇന്ത്യൻ ക്യാപ്റ്റൻ ഏകദിനത്തിൽ 11,000 തികച്ചത്.

You might also like

Most Viewed