കോപ്പയിൽ ചിലിയ്ക്ക് തകർപ്പൻ ജയം


 

സാവോ പോളോ: കോപ്പ അമേരിക്കൻ ഫുട്ബോളിലെ ഗ്രൂപ്പ് സിയിൽ നിലവിലെ ചാന്പ്യൻമാരായ ചിലിയ്ക്ക് മിന്നും ജയം. ജപ്പാനെ എതിരില്ലാത്ത നാല് ഗോളിനാണ് ചിലി കീഴടക്കിയത്. എഡ്വേർഡോ വർഗാസിന്‍റെ ഇരട്ട ഗോളിലാണ് ചിലിയുടെ അധികാരിക ജയം.

എറിക് പുൽഗാറിലൂടെയാണ് ചിലെ ഗോൾ വേട്ടയ്ക്കു തുടക്കം കുറിച്ചത്. 41 മിനിറ്റിലായിരുന്നു ചിലെയുടെ ആദ്യ ഗോൾ. പിന്നീട് ജപ്പാനെ നിർവീര്യമാക്കി ചിലി ജപ്പാൻ ഗോൾ മുഖത്ത് തുടരെ തുടരെ ആക്രമണം നടത്തുകയായിരുന്നു.

54−ാം മിനിറ്റിലായിരുന്നു എഡ്വേർഡോയുടെ ആദ്യ ഗോൾ. അലക്സിസ് സാഞ്ചസും ചിലെയ്ക്കായി ഗോൾ നേടി. 82−ാം മിനിറ്റിലായിരുന്നു സാഞ്ചസിന്‍റെ ഗോൾ. തൊട്ടു പിന്നാലെ എഡ്വേർഡോ (84) ജപ്പാനുമേൽ അവസാന ആണിയും അടിച്ചു.

You might also like

Most Viewed