കുഞ്ഞന്മാരായ ടോംഗയോട് പോലും അർജന്റീന തോൽക്കുമെന്ന് മറഡോണ


 

ബ്യൂണസ് ഐറിസ്: കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിൽ തന്നെ കൊളംബിയയോട് 2− 0ത്തിന് പരാജയപ്പെട്ട മെസിക്കും സംഘത്തിനുമെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. വിമർശകരിൽ ഒരാൾ ഇതിഹാസതാരം ഡിയേഗോ മറഡോണയും.

 

അർജന്റൈൻ ജേഴ്‌സിയുടെ പ്രാധാന്യം മനസിലാക്കണമെന്നാണ് മറഡോണ പറയുന്നത്. മുൻ‍ ക്യാപ്റ്റൻ തുടർന്നു... ഇപ്പോഴത്തെ അർജന്റൈൻ‍ ടീം ലോക റാങ്കിങ്ങിൽ താഴെ കിടക്കന്ന ടോംഗയോട് പോലും പരാജയപ്പെടും. നിങ്ങൾ ധരിച്ചിരിക്കുന്ന ജേഴ്‌സിയുടെ വില മനസിലാക്കണം. രാജ്യത്തിന്റെ അഭിമാനമാണ് ആ ജേഴ്‌സി. രാജ്യത്തിന് വേണ്ടി കളിക്കുന്പോൾ ആ ഗൗരവം ഉണ്ടായരിക്കണം.’’ മറഡോണ പറഞ്ഞു. 

 

You might also like

Most Viewed