കോപ്പ അമേരിക്ക: ചിലിയെ തകർത്ത് ഉറുഗ്വേ ഗ്രൂപ്പ് ജേതാക്കളായി ക്വാർട്ടറിൽ


മാരക്കാന: കോപ്പ അമേരിക്കയിൽ ഗ്രൂപ്പ് സിയിൽ ഒന്നാമതെത്തി ഉറുഗ്വേ. നിലവിലെ ജേതാക്കളായ ചിലിയെ മറുപടിയില്ലാത്ത ഒരു ഗോളിനാണ് തോൽപ്പിച്ചത്. 82−ാം മിനിറ്റിൽ എഡിസൺ കവാനി നിർണായക ഗോൾ നേടി. ടൂർണമെന്‍റിൽ‍ കവാനിയുടെ രണ്ടാം ഗോളാണിത്. മൂന്ന് കളിയിൽ ഉറുഗ്വേക്ക് 7ഉം ചിലിക്ക് ആറും പോയിന്‍റുണ്ട്. 

ക്വാർട്ടറിൽ ശനിയാഴ്ച ഉറുഗ്വേ പെറുവിനെയും ചിലി കരുത്തരായ കൊളംബിയയെയും നേരിടും. അതേസമയം അവസാന ഗ്രൂപ്പ് മത്സരത്തിൽ സമനില വഴങ്ങിയ ജപ്പാനും ഇക്വഡോറും ക്വാർട്ടറിലെത്താതെ പുറത്തായി.

You might also like

Most Viewed