ലോകകപ്പിൽ ഇന്ന് ആവേശ പോരാട്ടം: ഇംഗ്ലണ്ട് - ഓസ്‌ട്രേലിയയെ നേരിടും


 

ലോഡ്‌സ്: ലോകകപ്പിൽ ഇന്ന് ചിരവൈരികളുടെ പോരാട്ടം. ഓസ്‌ട്രേലിയ ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടും. തോറ്റാൽ ഇംഗ്ലണ്ടിന്റെ സെമി സാധ്യതയ്ക്ക് മങ്ങലേൽക്കും. കഴിഞ്ഞ മത്സരത്തിൽ ശ്രീലങ്കയോടേറ്റ തോൽ‍വിയുമാണ് ഇംഗ്ലണ്ട് ഇറങ്ങുന്നത്. സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയതിന്റെ മുൻതൂക്കം ഓസീസിനുണ്ട്. ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാർണർ എന്നിവരുടെ തകർപ്പൻ ഫോമാണ് ഓസീസിന്റെ കരുത്ത്. വൈകിട്ട് മൂന്നുമുതൽ ലോഡ്‌സിലാണ് മത്സരം.  

അതേസമയം സ്മിത്തിനെയും വാർണറിനെയും കൂകിവിളിക്കുന്ന ഇംഗ്ലീഷ് കാണികളെ തടയില്ലെന്ന് ഇംഗ്ലീഷ് നായകൻ ഓയിൻ‍ മോർഗൻ വ്യക്തമാക്കിയിട്ടുണ്ട്. ആരാധകരുടെ മനസ് മാറ്റാൻ ശ്രമിക്കണ്ട കാര്യമില്ലെന്ന് ഇംഗ്ലീഷ് നായകൻ പറഞ്ഞു. സ്റ്റീവ് സ്മിത്തിനെ അധിക്ഷേിച്ച ഇന്ത്യൻ ആരാധകരോട് കൈയ്യടിക്കാൻ ആവശ്യപ്പെട്ട വിരാട് കോഹ്ലിയുടെ നടപടി പിന്തുടരേണ്ട ഒന്നല്ലെന്നാണ് ഇംഗ്ലീഷ് നായകന്‍റെ പക്ഷം.

You might also like

Most Viewed