ജീവന്മരണ പോരാട്ടത്തിന് പാക്കിസ്ഥാൻ; സെമി ഉറപ്പിക്കാൻ ന്യൂസിലൻഡ്


 

ബർമിംഗ്ഹാം: ലോകകപ്പിലെ നിർണ്ണായക മത്സരത്തിൽ പാക്കിസ്ഥാൻ ഇന്ന് ന്യുസിലൻഡിനെ നേരിടും. ആറ് കളിയിൽ അഞ്ച് പോയിന്‍റുമായി നിലവിൽ ഏഴാം സ്ഥാനത്തുള്ള പാക്കിസ്ഥാന് സെമിസാധ്യത നിലനിർത്താൻ വിജയം അനിവാര്യമാണ്.

ആറ് കളിയിൽ 11 പോയിന്‍റുള്ള ന്യുസിലൻഡിന് ഇന്ന് ജയിച്ചാൽ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി സെമി പ്രവേശനം ആഘോഷിക്കുകയും ചെയ്യാം. ലോകകപ്പിൽ ന്യൂസിലൻ‍ഡിനെതിരെ വ്യക്തമായ മുൻ‍തൂക്കം ഉള്ളതാണ് സർഫറാസ് അഹമ്മദിനും സംഘത്തിനും ആത്മവിശ്വാസം നൽകുന്നത്.  

ലോകകപ്പിൽ ഇതുവരെയുള്ള നേർക്കുനേർ പോരാട്ടങ്ങളിൽ പാക്കിസ്ഥാൻ ആറിലും ന്യുസിലൻഡ് രണ്ട് മത്സരത്തിലുമാണ് ജയം നേടിയിട്ടുള്ളത്. ലോകകപ്പില്‍ ഇതുവരെ തോൽ‍വിയറിയാത്ത ടീമാണ് ന്യൂസിലൻഡ്.  

You might also like

Most Viewed