ആഫ്രിക്കൻ നേഷൻസ് കപ്പ് അൾജീരിയയ്ക്ക്


കെയ്റോ: അൾജീരിയ ആഫ്രിക്കൻ നേഷൻസ് കപ്പ് ജേതാക്കൾ. ഫൈനലിൽ സെനഗലിനെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്താണ് അൾജീരിയ ആഫ്രിക്കൻ നേഷൻസ് കപ്പ് ഉയർത്തിയത്. മത്സരത്തിന്റെ രണ്ടാം മിനുറ്റിൽ ബാഗ്ദാദ് ബൗനദ്ജായാണ് അൾജീരിയ്ക്ക് വേണ്ടി ഗോൾ നേടിയത്. സെനഗലിന് പെനാൽറ്റി കിട്ടിയെങ്കിലും ഗോളാക്കിമാറ്റാനായില്ല. ഇത് രണ്ടാം തവണയാണ് അൾജീരിയ ആഫ്രിക്കൻ നേഷൻസ് കിരീടം നേടുന്നത്.

You might also like

Most Viewed