ഇന്ത്യൻ പര്യടനം: നരെയ്‌നും പൊള്ളാർഡും വിൻഡീസ് ടീമിൽ


ബാർ‍ബഡോസ്: സുനിൽ നരെയ്‌നെയും കീറോൺ പൊള്ളാർഡിനെയും തിരിച്ചുവിളിച്ച് ഇന്ത്യക്കെതിരായ ആദ്യ രണ്ട് ടി20 മത്സരങ്ങൾക്കുള്ള 14 അംഗ ടീമിനെ പ്രഖ്യാപിച്ച് വെസ്റ്റ് ഇൻഡീസ്. നരെയ്‌ൻ 2016ലാണ് അവസാനമായി ടി20 കളിച്ചത്. വിവിധ ടി20 ലീഗുകളിലെ പ്രകടനമാണ് നരെയ്‌നും പൊള്ളാർഡിനും നിർ‍ണായകമായത്. ലോകകപ്പിനിടെ പരിക്കേറ്റ സൂപ്പ‍ർ ഓൾറൗണ്ടർ ആന്ദ്രേ റസൽ സ്‌ക്വാഡിലുണ്ടെങ്കിലും കായികക്ഷമതാ പരിശോധനയ്‌ക്ക് ശേഷമേ അന്തിമ തീരുമാനമെടുക്കൂ.

വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാൻ ആന്തണി ബ്രാംബിളാണ് ടീമിലെ പുതുമുഖം. ഗ്ലോബൽ ടി20 ടൂർണമെന്‍റിൽ വെസ്റ്റ് ഇൻ‍ഡീസ് ബി ടീമിനെ ഫൈനലിലെത്തിച്ചിരുന്നു താരം. കരീബിയൻ പ്രീമിയർ ലീഗിൽ ഗയാന ആമസോൺ വാരിയേർസ് ആന്തണിയെ സ്വന്തമാക്കിയിരുന്നു. ഇന്ത്യ− വിൻഡീസ് ടി20 പരന്പരയിൽ മൂന്ന് മത്സരങ്ങളാണുള്ളത്. പരന്പരയ്ക്കുള്ള ടീമിനെ ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

വിൻഡീസ് ടീം:

ജോൺ കാംബെൽ, എവൻ ലെവിസ്, ഷിമ്രാൻ ഹെറ്റ്‌മയർ, നിക്കോളാസ് പുരാൻ‍, കീറോൺ പൊള്ളാർഡ്, റോവ്‌മാൻ പവൽ‍, കാർലോസ് ബ്രാത്ത്‌വെയ്‌റ്റ്, കീമോ പോൾ, സുനിൽ നരെയ്‌ൻ, ഷെൽഡൺ കോട്‌റെൽ, ഒഷേൻ തോമസ്, ആന്തണി ബ്രാംബിൾ, ആന്ദ്രേ റസൽ‍, ഖാരി പിയറി. 

You might also like

Most Viewed