ആഷസിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു


ലണ്ടൻ: ആഷസ് പരന്പരയിലെ ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു. ബെൻ സ്റ്റോക്‌സിന് ഇംഗ്ലീഷ് ടീമിന്റെ ഉപനായക സ്ഥാനം നൽ‍കിയതാണ് ടീമിലെ സർപ്രൈസ്. മാത്രമല്ല, ഇംഗ്ലണ്ടിന്റെ പുത്തൻ ‍താരം ജോഫ്ര ആർ‍ച്ചറെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യമായിട്ടാണ് ആർച്ചർ‍ ടെസ്റ്റ് ടീമിൽ ഉൾപ്പെടുന്നത്. 

ലോകകപ്പിലെ തകർപ്പൻ പ്രകടനമാണ് ആർച്ചർക്ക് ടെസ്റ്റ് ടീമിലും ഇടം കൊടുത്തത്. പരിക്കിൽ നിന്ന് പൂർണമായും മോചിതനല്ലാത്തതിനാൽ‍ ആർച്ചർ കളിക്കുമോ എന്നുള്ള കാര്യത്തിൽ ഉറപ്പില്ല. അയർലൻഡിനെതിരെ ടെസ്റ്റിൽ കളിക്കാതിരുന്ന ജോസ് ബട്‌ലറും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. പരിക്ക് കാരണം അയർലൻഡിനെതിരെ കളിക്കാതിരുന്ന വെറ്ററൻ പേസർ ജയിംസ് ആൻഡേഴ്‌സണെ ടീമിൽ ഉൾപ്പെടുത്തി.  

ഇംഗ്ലണ്ട് ടീം: ജോ റൂട്ട് (ക്യാപ്റ്റൻ‍), ബെൻ സ്റ്റോക്‌സ്, ജോസ് ബട്‌ലർ, ജോണി ബെർസ്റ്റോ, ജേസൺ റോയ്, ജയിംസ് ആൻഡേഴ്‌സൺ‍, മൊയീൻ അലി, സ്റ്റുവർട്ട് ബ്രോഡ്, റോറി ബേൺസ്, സാം കറൻ, ജോഫ്ര ആർച്ചർ, ക്രിസ് വോക്‌സ്, ജോ ഡെൻലി, ഒല്ലി സ്റ്റോൺ.

You might also like

Most Viewed