ലിവർപൂളിനെ തകർത്ത് നാപ്പോളി


ലണ്ടൻ: സീസണിന് മുന്നോടിയായുള്ള സൗഹൃദ ഫുട്ബോൾ മത്സരത്തിൽ‍ ലിവർപൂളിന് കനത്ത തോൽവി. ഇറ്റാലിയൻ‍ ടീമായ നാപ്പോളിയാണ് ലിവർപൂളിനെ തകർത്തത്. മറുപടിയില്ലാത്ത മൂന്ന് ഗോളിനായിരുന്നു നാപ്പോളിയുടെ ജയം.

ആദ്യ പകുതിയിൽ രണ്ട് ഗോളിന് നാപ്പോളി മുന്നിലായിരുന്നു ലൊറെൻസോ, മിലിക്ക്, അമിൻ യൂനസ് എന്നിവരാണ് ഗോളുകൾ നേടിയത്. മറ്റൊരു മത്സരത്തിൽ ആഴ്സനലിനെ ഫ്രഞ്ച് ടീമായ ലിയോൺ തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ജയം.

You might also like

Most Viewed