ബലാത്സംഗ കേസ്: നെയ്‌മർക്കെതിരായ അന്വേഷണം അവസാനിപ്പിച്ചു


സാവോ പോളോ: ബ്രസീലിയൻ ഫുട്ബോൾ താരം നെയ്‌മർക്കെതിരായ ബലാത്സംഗാരോപണ കേസിൽ അന്വേഷണം തെളിവുകളുടെ അഭാവത്തിൽ പൊലീസ് അവസാനിപ്പിച്ചു. സാവോ പോളോ അറ്റോർണി ജനറലിന്‍റെ ഓഫീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. 

പൊലീസ് തീരുമാനം പ്രോസിക്യൂട്ടർമാരെ അറിയിച്ചു. അന്തിമ തീരുമാനം ജഡ്‌ജിയായിരിക്കും കൈക്കൊള്ളുകയെന്നും വാർത്താ ഏജൻസിയായ എ.എഫ്‌.പി റിപ്പോർട്ട് ചെയ്തു. കോപ്പാ അമേരിക്ക ടൂർണമെന്‍റിന് തൊട്ടുമുന്‍പാണ് നെയ്‌മറെ പ്രതിരോധത്തിലാക്കിയ ലൈംഗികാരോപണം പുറത്തുവന്നത്.  

You might also like

Most Viewed