ഇന്ത്യ-വിൻഡീസ് ടി20 പരന്പരയ്ക്ക് നാളെ തുടക്കം


 

ഫ്ളോറി‍ഡ: ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ട്വന്‍റി20 പരന്പരയ്ക്ക് നാളെ ഫ്ളോറി‍ഡയിൽ തുടക്കമാകും. ട്വന്‍റി20 പരന്പരയിൽ മൂന്ന് മത്സരങ്ങളാണ് ഉള്ളത്. നാളെയും മറ്റന്നാളും അമേരിക്കയിലെ ഫ്ളോറിഡ‍യിലും ചൊവ്വാഴ്‌ച ഗയാനയിലുമാണ് ട്വന്‍റി20 മത്സരങ്ങൾ. ഇന്ത്യൻ സമയം രാത്രി എട്ടിന് മത്സരങ്ങൾ തുടങ്ങും.

ടെസ്റ്റിലോ ഏകദിനത്തിലോ വെസ്റ്റ് ഇൻഡീസിനെ നേരിടുന്പോൾ പ്രധാന ടീമുകളൊന്നും പൊതുവേ ഭയക്കാറില്ല. എന്നാൽ കുട്ടിക്രിക്കറ്റിൽ കാര്യങ്ങൾ വ്യത്യസ്തമാകും. ലോകമെന്പാടുമുള്ള വിവിധ ട്വന്‍റി20 ലീഗുകളിൽ കളിച്ച് തഴക്കംവന്ന താരനിരയാണ് കരിബീയൻ പടയിലുള്ളത്. ക്രിസ് ഗെയ്ൽ ഇല്ലെങ്കിലും ഇന്ത്യ− വിൻഡീസ് ട്വന്‍റി20 പരന്പര ആവേശകരമാകുമെന്ന പ്രതീക്ഷയ്ക്ക് കാരണം ഇതുതന്നെ. 

കാർലോസ് ബ്രാത്ത്‌വെയ്റ്റ്, സുനിൽ നരെയ്ൻ, കീറൺ പൊള്ളാർഡ്, നിക്കോളാസ് പൂരൻ‍, ആന്ദ്രേ റസൽ‍, ഷെൽഡൺ കോട്രൽ‍, എവിൻ ലൂവിസ്, ഷിമ്രോൺ ഹെറ്റ്മ‍‍യർ, ഒഷെയ്ൻ തോമസ് എന്നിവരടങ്ങുന്ന ട്വന്‍റി20 ടീമിന് ആരെയും വിറപ്പിക്കാൻ കഴിയും. ട്വന്‍റി 20 റാങ്കിംഗിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തും വെസ്റ്റ് ഇൻഡീസ് ഒന്‍പതാമതുമാണ്.

You might also like

Most Viewed