ഐ.പി.എല്ലിന്റെ സ്പോൺസർ സ്ഥാനത്ത് നിന്ന് ഹോട്ട്‌സ്റ്റാർ‍ പിന്മാറി


ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ‍ ലീഗിന്റെ അസോസിയേറ്റ് സ്‌പോൺസർ‍ സ്ഥാനത്ത് നിന്നും പ്രമുഖ വെബ് സ്ട്രീം ആപ്പായ ഹോട്ട്‌സ്റ്റാർ‍ പിന്മാറി. ബി.സി.സി.ഐ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. കരാറിലെ എക്സിറ്റ് ക്ലോസ് അനുസരിച്ചാണ് ഹോട്ട്സ്റ്റാർ‍ പിന്‍മാറിയിരിക്കുന്നത്. പ്രതിവർ‍ഷം 42 കോടി രൂപ വരുന്നതാണ് ഐ.പി.എല്ലുമായി ഹോട്ട്സ്റ്റാറിനുണ്ടായിരുന്ന കരാർ‍. ഹോട്ട്‌സ്റ്റാറിന്റെ പിന്മാറ്റം ക്രിക്കറ്റ് ലോകത്തെ അന്പരപ്പിച്ചിട്ടുണ്ട്.

അതേസമയം അസോസിയേറ്റ് സ്പോൺസർ‍ സ്ഥാനത്ത് നിന്ന് പിന്‍മാറിയെങ്കിലും, ഐ.പി.എല്ലിന്റെ ഡിജിറ്റൽ‍ സ്ട്രീമിംഗ് അവകാശം ഹോട്ട്സ്റ്റാർ‍ തുടരും. 16,347.5 കോടി രൂപയ്ക്കാണ് ഡിജിറ്റൽ‍ സ്ട്രീമിംഗ് അടക്കമുളള ഐ.പി.എല്ലിന്റെ മീഡിയ റൈറ്റ്സ് 2017−ൽ‍ സ്റ്റാർ‍ ഇന്ത്യ സ്വന്തമാക്കിയത്.

ഐ.പി.എല്ലിലൂടെ 30 കോടി പ്രേക്ഷകർ‍ ഹോട്ട്സ്റ്റാറിലേക്ക് എത്തിയിട്ടുണ്ടെന്നാണ് കന്പനിയുടെ അവകാശവാദം. കഴിഞ്ഞ വർ‍ഷത്തെ ഐ.പി.എൽ‍ ഹോട്ട്സ്റ്റാറിൽ‍ കണ്ടതിനേക്കാൾ‍ 74 ശതമാനത്തിന്റെ വർ‍ദ്ധനയാണ് ഈ വർ‍ഷം ഉണ്ടായതെന്നാണ് കണക്കാക്കപ്പെടുന്നത്.

You might also like

Most Viewed