മുൻ‍ ഇന്ത്യൻ ക്രിക്കറ്റ് താരം വി.ബി ചന്ദ്രശേഖറുടെ മരണം ആത്മഹത്യയെന്ന് പോലീസ്


ചെന്നൈ: മുൻ ‍ ഇന്ത്യൻ താരം വി.ബി ചന്ദ്രശേഖരുടെ മരണം ആത്മഹത്യയെന്ന് പോലീസ്. കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ വീടിനകത്ത് മരിച്ച നിലയിൽ‍ കണ്ടെത്തിയത്. ഹൃദയഘാതമാണെന്നായിരുന്നു പ്രാഥമിക വിവരം. എന്നാൽ‍ കൂടുതൽ‍ അന്വേഷണത്തിൽ‍ ആത്മഹത്യയാമെന്ന് തെളിയുകയായിരുന്നു. 57 വയസ്സായിരുന്നു.

ഓപ്പണിംഗ് ബാറ്റ്‌സ്മാനായിരുന്ന ചന്ദ്രശേഖർ‍ ഏഴ് ഏകദിനങ്ങളിൽ‍ ഇന്ത്യക്കായി കളിച്ചു. 1988ൽ‍ തമിഴ്‌നാടിനെ രഞ്ജി ട്രോഫി ചാംപ്യന്‍മാരാക്കുന്നതിൽ‍ നിർ‍ണായക പങ്കുവഹിച്ച താരമാണ് ചന്ദ്രശേഖർ‍. 

തമിഴ്‌നാട് ക്രിക്കറ്റ് ലീഗിൽ‍ കളിക്കുന്ന വി.ബി കാഞ്ചി വീരൻ‍സിന്റെ ഉടമയായിരുന്നു ചന്ദ്രശേഖർ‍. എന്നാൽ‍ ടീം നടത്തികൊണ്ടുപോവുന്നതിൽ‍ സാന്പത്തിക ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കുൾ‍ വ്യക്തമാക്കി. 

ടീമിന് വേണ്ടി മൂന്ന് കോടി അദ്ദേഹം നിക്ഷേപിച്ചിരുന്നു. എന്നാൽ‍ ഒരു മാസം മുന്പ് ബാങ്ക് നോട്ടീസ് വന്നു. ഇതുകൂടാതെ മറ്റു കടങ്ങൾ‍ അദ്ദേഹത്തിനുണ്ടായിരുന്നു. മരണം നടക്കുന്നതിന് തൊട്ടുമുന്പ് കുടുംബത്തോടൊപ്പം വീട്ടിലുണ്ടായിരുന്നുവെന്നും ബന്ധുക്കൾ‍ പറഞ്ഞു.  

ഐ.പി.എല്ലിൽ‍ ആദ്യ മൂന്ന് വർ‍ഷം ചെന്നൈ സൂപ്പർ‍ കിംഗ്‌സിന്റെ മാനേജറായിരുന്നു. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ സെലക്ഷൻ കമ്മിറ്റി അംഗമായും പ്രവർ‍ത്തിച്ചിട്ടുണ്ട്. ചന്ദ്രശേഖർ‍ അംഗമായ സെലക്ഷൻ കമ്മിറ്റിയാണ് എം .എസ് ധോണിയെ ഇന്ത്യൻ ടീമിൽ‍ ഉൾ‍പ്പെടുത്തിയത്.

1988 ഡിസംബറിൽ‍ ന്യൂസിലൻഡിനെതിരെയായിരുന്നു ചന്ദ്രശേഖറുടെ അരങ്ങേറ്റം. ഏഴ് മത്സരങ്ങളിൽ‍ 88 റൺസാണ് സന്പാദ്യം. 53 റൺസാണ് ഉയർ‍ന്ന് സ്‌കോർ‍

You might also like

Most Viewed