മുഹമ്മദ് അനസിന് അർ‍ജ്ജുന അവാർ‍ഡ്


ന്യൂഡൽഹി: അത്‌ലറ്റിക് താരം മുഹമ്മദ് അനസിന് അർജ്‍ജുന അവാർ‍ഡ്. 400 മീറ്ററിലെ ദേശിയ റെക്കോർ‍ഡ് നിലവിൽ‍ അനസിന്‍റെ പേരിലാണ്. ജക്കാർ‍ത്ത ഏഷ്യൻ‍ ഗെയിംസിൽ‍ 400 മീറ്റർ‍ ഓട്ടത്തിൽ‍ വെളളിയടക്കം മൂന്ന് മെഡലുകൾ‍ നേടിയിരുന്നു.

കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ്, ഒളിംപിക്സ് എന്നിവക്ക് അർ‍ജുന അവാർ‍ഡിന് പരിഗണനയിലുള്ളവർ‍ക്ക് കൂടുതൽ വെയിറ്റേജ് കിട്ടും. കഴിഞ്ഞ തവണ തന്നെ അനസിന് അർജ്ജുന അവാർഡ് കിട്ടിയേക്കാമെന്ന് അഭ്യൂഹമുണ്ടായിരുന്നു. 400 മീറ്ററിൽ ഒളിന്പിക്സിന് യോഗ്യത നേടിയ മൂന്നാമത്തെ ഇന്ത്യൻ പുരുഷതാരമാണ് അനസ്. കാത്തിരിപ്പിനൊടുവിലാണ് ദേശീയ റെക്കോർഡ് മറികടക്കുന്നത്.

You might also like

Most Viewed