കരുണരത്നയ്ക്ക് തകർപ്പൻ സെഞ്ചുറി; ലങ്കൻ മണ്ണിൽ തോൽ‍വി ഏറ്റുവാങ്ങി ന്യൂസിലാൻഡ്


കൊളംബോ: സ്വന്തം മൈതാനത്ത് കീവിസിനെ കീഴടക്കി ശ്രീലങ്ക. ആദ്യ ടെസ്റ്റിന്‍റെ അവസാന ദിനത്തിൽ ആറ് വിക്കറ്റ് ജയമാണ് ലങ്കൻ ടീം നേടിയെടുത്തത്. കീവിസ് ഉയർത്തിയ 268 റൺസ് വിജയലക്ഷ്യം കരുണരത്നയുടെ തകർപ്പൻ സെഞ്ചുറിയുടെ മികവിലാണ് ലങ്ക മറികടന്നത്. കരുണരത്‌ന(122)യ്ക്ക് പുറമെ മറ്റൊരു ഓപ്പണറായ ലഹിരു തിരിമനെയും (64) വിജയത്തിൽ‍ നിർണായക പങ്ക് വഹിച്ചു.

നേരത്തെ ഒന്നാം ഇന്നിംഗ്‌സിൽ 18 റൺസ് ലീഡ് വഴങ്ങിയ കീവീസ് 285 റൺസിന് രണ്ടാം ഇന്നിംഗ്സിൽ ഓൾ ഔട്ടായിരുന്നു. ലങ്കൻ നിരയിൽ നാല് വിക്കറ്റെടുത്ത ലസിത് എംബൽഡെനിയയും, മൂന്ന് വിക്കറ്റെടുത്ത ധനഞ്ജയ ഡിസിൽവയുമാണ് സന്ദർശകർക്ക് പ്രഹരം നൽകിയത്. ന്യൂസിലൻഡിന് വേണ്ടി  77 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ബിജെ വാട്ലിംഗാണ് തിളങ്ങിയത്. 45 റൺസെടുത്ത ടോം ലാഥം, 40 റൺസെടുത്ത വില്ല്യം സോമർവില്ലെ എന്നിവരുടെ കൂടി കരുത്തിലാണ് പൊരുതാവുന്ന സ്‌കോർ കുറിച്ചത്.

You might also like

Most Viewed