ആഷസ് രണ്ടാം ടെസ്റ്റ് സമനിലയിൽ


ലോർഡ്സ്: ആഷസ് ടെസ്റ്റ് പരന്പരയിലെ രണ്ടാം മത്സരം സമനിലയിൽ. കളി സമനിലയിൽ കലാശിച്ചെങ്കിലും ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള വാശിയേറിയ പോരിനാണ് ക്രിക്കറ്റിന്‍റെ മെക്കയെന്ന് വിളിക്കുന്ന ലോർഡ്സ് സാക്ഷ്യം വഹിച്ചത്. 

അവസാന ദിനം ഇംഗ്ലണ്ട് ഉയർത്തിയ 267 റൺസിലേക്ക് ബാറ്റ് വീശിയ ഓസ്ട്രേലിയയുടെ ഇന്നിംഗ്സ് ആറ് വിക്കറ്റ് നഷ്ടത്തിൽ 154 റൺസ് എന്ന നിലയിൽ അവസാനിക്കുകയായിരുന്നു. മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ ജോഫ്ര ആർച്ചറിന്‍റെയും ജാക്ക് ലീച്ചിന്‍റെയും പന്തുകൾ‍ക്ക് മുന്നിൽ കുഴങ്ങിയെങ്കിലും 59 റൺസെടുത്ത മാർനസ് ലബുഷാഗ്നെയും  പുറത്താകാതെ 42 റൺ‍സെടുത്ത ട്രാവിസ് ഹെഡും ഓസീസിന് സമനില നേടിക്കൊടുത്തു.

സ്കോർ ഇംഗ്ലണ്ട് 258/10 , 258/5

ഓസ്ട്രരേലിയ 250/10, 154/6  

You might also like

Most Viewed