200 മത്സരങ്ങൾ‍ കണ്ട ആരാധകന് ഓസീസ് ടീമിന്റെ ആദരം


ലണ്ടൻ: ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ ആരാധകനായ ലൂക് ഗില്ലിയന് ഓസീസ് ടീമിന്റെ ആദരം. ഓസീസ് ക്രിക്കറ്റ് ടീമിന്റെ ഇരുന്നൂറ് മത്സരങ്ങൾ കണ്ടതിനായിരുന്നു ഗില്ലിയന് താരങ്ങളുടെ ആദരം. ക്രിക്കറ്റിന്റെ തറവാടായ ലോർഡ്‌സിൽ ലൂക് ഗില്ലിയൻ കാഴ്ചക്കാരനായി ഇരട്ടസെഞ്ച്വറി തികച്ചു. 

കാൽനൂറ്റാണ്ടായി ടീമിനൊപ്പം സഞ്ചരിക്കുന്ന ഗില്ലിയൻ ഓസീസ് ടീം നൽകിയത് മറക്കാനാവാത്ത അംഗീകാരമാണ്. കോച്ച് ജസ്റ്റിൻ ലാംഗറും ഇതിഹാസ താരങ്ങളായ റിക്കി പോണ്ടിംഗും സ്റ്റീവോയുമെല്ലാം ഗില്ലിയന്റെ സൗഹൃദ പട്ടികയിലെ കണ്ണികളാണ്. ഇപ്പോഴത്തെ കോച്ച് ജസ്റ്റിൻ ലാംഗറാണ് ഇഷ്ട ബാറ്റ്‌സ്മാൻ.

1995ൽ വെസ്റ്റ് ഇൻഡീസിലേക്കായിരുന്നു മെൽബൺ സ്വദേശിയായ ഗില്ലിയന്റെ ആദ്യ വിദേശയാത്ര. ക്രിക്കറ്റ് ഏറ്റവും ആസ്വദിച്ച് കണ്ടത് ശ്രീലങ്കയിലാണെന്ന് ഓസീസിന്റെ സൂപ്പർ ഫാൻ പറയുന്നു.

You might also like

Most Viewed