ഇന്ത്യൻ ക്രിക്കറ്റ് ടീമിന് നേരെ തീവ്രവാദ സംഘത്തിന്റെ ആക്രമണ ഭീഷണി


ആന്റിഗ്വ: വെസ്റ്റ് ഇൻഡീസ് പര്യടനം നടത്തുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിന് തീവ്രവാദ സംഘത്തിന്റെ ഭീഷണി. പേര് വെളിപ്പെടുത്താത്ത തീവ്രവാദ സംഘം ടീമംഗങ്ങളെ അക്രമിക്കുമെന്ന് ഇമെയിൽ സന്ദേശത്തിൽ പറയുന്നുണ്ട്. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ ഔദ്യോഗിക ഇമെയിൽ‍ അഡ്രസിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ഈമാസം 16നാണ് പി.സി.ബിക്ക് സന്ദേശം ലഭിക്കുന്നതത്. പി.സി.ബി ഇത് ഐ.സി.സിക്ക് അയക്കുകയായിരുന്നു. 

അധികം വൈകാതെ സന്ദേശത്തിന്റെ കോപ്പി ബി.സി.സി.ഐക്കും ലഭിച്ചു. പിന്നാലെ ആന്റിഗ്വയിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ട അധികൃതർ ടീമിന്റെ സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ട്. ആന്റ്വിഗയലാണ് ഇന്ത്യൻ ടീം താമസിക്കുന്നത്. 

ഇമെയിൽ സന്ദേശത്തിൽ ഏതെങ്കിലും തീവ്രവാദ സംഘടനയുടെ പേര് ഉൾക്കൊള്ളിച്ചിട്ടില്ല. എങ്കിലും ഗൗരവത്തോടെയാണ് സംഭവം ബി.സി.സി.ഐ കൈകാര്യം ചെയ്യുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായവും തേടിയിട്ടുണ്ട്.

You might also like

  • KIMS

Most Viewed