ശ്രീശാന്തിന് അടുത്ത വര്‍ഷം മുതല്‍ ക്രിക്കറ്റ് കളിക്കാം


കൊച്ചി: മലയാളി ക്രിക്കറ്റ് താരം എസ്. ശ്രീശാന്ത് ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്നു.  ആജീവനാന്ത വിലക്ക് ബി.സി.സി.ഐ ഏഴ് വര്‍ഷമായി കുറച്ചതോടെയാണ് താരത്തിന് ക്രിക്കറ്റിലേക്ക് തിരികെ വരാന്‍ അവസരമൊരുങ്ങുക. അടുത്ത വര്‍ഷം സപ്റ്റംബറിന് ശേഷം ബിസിസിഐക്ക് കീഴിലുള്ള ഏത് മത്സരങ്ങളിലും പങ്കെടുക്കാന്‍ സാധിക്കും.

ബിസിസിഐ ഓംബുഡ്‌സ്മാന്‍ ഡി.കെ ജെയിനാണ് ഉത്തരവിറക്കിയത്. 2013 സപ്റ്റംബര്‍ 13നാണ് താരത്തിന് വിലക്കേര്‍പ്പെടുത്തിയത്.

ഐ.പി.എല്‍ കോഴ വിവാദവുമായി ബന്ധപ്പെട്ടാണ് ശ്രീശാന്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നത്. കഴിഞ്ഞ മാര്‍ച്ചില്‍ ശ്രീശാന്തിന്റെ കാര്യത്തില്‍ തീരമാനമുണ്ടാവണമെന്ന് കോടതി വിധിച്ചിരുരുന്നു. ആജീവിനാന്ത വിലക്ക് ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്നും കഴിഞ്ഞ ഏപ്രിലില്‍ പറഞ്ഞിരുന്നു.

 

You might also like

  • KIMS Bahrain Medical Center

Most Viewed