ബാഡ്മിന്‍റണ്‍ ഇതിഹാസത്തെ പരായപ്പെടുത്തി പ്രണോയ് ലോക ചാമ്പ്യൻഷിപ്പിൽ മുന്നോട്ട്


ബാസൽ (സ്വിറ്റ്സർലൻഡ്): ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മലയാളി താരം എച്ച്.എസ് പ്രണോയിക്ക് അട്ടിമറിവിജയം. ബാഡ്മിന്‍റണ്‍ ഇതിഹാസം ലിന്‍ ഡാനെ ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്ക് പരാജയപ്പെടുത്തി മൂന്നാം റൗണ്ടിലേക്കു കടന്നു. ആദ്യ ഗെയിം സ്വന്തമാക്കിയ പ്രണോയിയെ രണ്ടാം ഗെയിമിൽ ലിൻഡാൻ വീഴ്ത്തി. എന്നാൽ‌ നിർണായകമായ മൂന്നാം ഗെയിമിൽ‌ ലിൻഡാനെ അനങ്ങാൻ വിടാതെ 21-7ന് വിജയിച്ച് മൂന്നാം റൗണ്ടിലേക്ക് മാർച്ച് ചെയ്തു. 62 മിനുട്ടാണ് മത്സരം നീണ്ട് നിന്നത്. സ്കോര്‍: 21-11, 13-21, 21-7. 

You might also like

Most Viewed